---
title: "ധർമ്മടത്ത് ബിജെപി - സി പി എം സംഘർഷം ; ഇരു വിഭാഗത്തിലും പെട്ട 5 പേർക്ക് പരിക്ക്*"
english_title: "BJP-CPM conflict in Dharmadam; 5 injured in both categories"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184576/BJP-CPM conflict in Dharmadam; 5 injured in both categories"
published_at: "2024-02-14T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccf403d44f2_65cb4c55515a0_65cad5349cb39_police.jpg"
keywords: []
---

# ധർമ്മടത്ത് ബിജെപി - സി പി എം സംഘർഷം ; ഇരു വിഭാഗത്തിലും പെട്ട 5 പേർക്ക് പരിക്ക്*

> **Lead Summary:**  ധർമ്മടം മേലൂർ ജംഗ്ഷനിൽ സി.പി.എം - ആർ.എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുംപെട്ട അഞ്ചു പേർക്ക് പരിക്കേറ്റു.

## Article Content

 ധർമ്മടം മേലൂർ ജംഗ്ഷനിൽ സി.പി.എം - ആർ.എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുംപെട്ട അഞ്ചു പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അക്രമ സംഭവങ്ങളുടെ തുടക്കം. അണ്ടല്ലൂർകാവിലെ ഉത്സവത്തിന് മുന്നോടിയായി ധർമ്മടം സഹക രണ ബാങ്കിന്റെ ബാനർ കെട്ടുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അണ്ടല്ലൂരിലെ സി.നിധീഷ് (34), മേലൂരിലെ ശ്രീധിൻ (35) എന്നിവർക്കാണ് ആദ്യം മർദനമേറ്റത്.

ആർ.എസ്.എസുകാരായ സുമേഷ്, മണി, ആംബ്രോസ് എന്നിവരുടെ നേതൃത്വത്തിൽ ആറംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുക യായിരുന്നത്രെ.

ഇതിന് ശേഷം സി. പി.എമ്മുകാർ സംഘടിച്ച് അതു വഴി ബൈക്കിലെത്തിയ അതുൽ, സുമേഷ്, സുഭാഷ് തുടങ്ങിയ ആർ. എസ്. എസ് പ്രവർത്തകരെ ആക്രമിച്ചു. ബൈജു, മഹേഷ്, മനീഷ്, അനിൽ തുടങ്ങിയ സി.പി.എം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ആർ.എസ്.എസ് ആരോപിക്കുന്നു. ഇരുവിഭാഗത്തിനെതിരേയും ധർമ്മടം പോലീസ് കേസെ ടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184576/BJP-CPM conflict in Dharmadam; 5 injured in both categories)